തൃക്കാക്കര: വനിതാ കമ്മിഷൻ ജില്ലയിൽ നടത്തുന്ന ദ്വിദിന അദാലത്തിന്റെ ആദ്യദിനം 104 പരാതികൾ പരിഗണിച്ചു. ഇതിൽ 43 പരാതികൾ തീർപ്പാക്കി. 2 പരാതികൾ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. ശേഷിക്കുന്നവ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
കുടുംബ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള പരാതികളാണ് ആദ്യ ദിനം കമ്മിഷനു മുന്നിൽ പ്രധാനമായും എത്തിയത്. അദാലത്ത് ഇന്നും തുടരും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ വനിതാ കമ്മിഷൻ അംഗം അഡ്വ.ഷിജി ശിവജി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. കെ.ബി രാജേഷ്, അഡ്വ.സ്മിത ഗോപി, അഡ്വ.ഖദീജ റിഷബത്ത്, കൗൺസിലർ വി.കെ.സന്ധ്യ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |