അങ്കമാലി: ഫിസാറ്റ് ബിസിനസ് സ്കൂളിൽ എം.ബി.എ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബെന്നി ബെഹ്നാൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. ഔട്ട് സ്റ്റാൻഡിംഗ് സ്റ്റുഡന്റ്, മികച്ച പ്രൊജക്റ്റ് പ്രസന്റേഷൻ, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ ആദരിച്ചു. അസോസിയേറ്റ് സെക്രട്ടറി എം.വി. അബ്ദുൽ നാസ്സർ , പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, ഡീൻ ഡോ.വി.ആർ. മിനി, ഡയറക്ടർ ഫിസാറ്റ് ബിസിനസ് സ്കൂൾ ഡോ.എ.ജെ. ജോഷ്വ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |