മട്ടാഞ്ചേരി: വാൾ മെഹന്തി ആർട്ടിൽ പുതിയ റെക്കാർഡ് സ്ഥാപിച്ചിരിക്കയാണ് മട്ടാഞ്ചേരി മഹാ ജനവാടി പറമ്പിൽ മൊയ്തീൻക്ക ഹൗസിൽ നിസാം ബഷീറിന്റെ ഭാര്യ ഷിഫാന . 84 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മതിലിൽ മൈലാഞ്ചിയിൽ ഒരുക്കിയിരിക്കയാണ് ഷിഫാന. നിലവിൽ മൈലാഞ്ചി വാൾ ആർട്ടിൽ 24 അടിയുടെ റെക്കാഡാണ് ഉള്ളത്. 4 ദിവസത്തിനുള്ളിൽ 48 മണിക്കൂർ കൊണ്ടാണ് ഇത്രയും വലിയ കലാ രചന നടത്തിയിരിക്കുന്നത്. സ്വന്തമായി തയാറാക്കിയ 49 മൈലാഞ്ചി കോണുകൾ കൊണ്ടാണ് ഇത് തീർത്തത്. അറിയപ്പെടുന്ന മൈലാഞ്ചി ഡിസൈനറാണ് ഷിഫാന . മെഹനൂർ ,മുമൈന ഫാത്തിമ ,മെഹബൂബ് എന്നിവരാണ് നിസാം -ഷിഫാന ദമ്പതികളുടെ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |