കൊച്ചി: സി.ഐ.ടി.യു ജില്ലാസമ്മേളനം ഒക്ടോബർ 19, 20 തീയതികളിൽ ഏലൂരിൽ നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പാതാളം കവലയിൽ നാളെ രാവിലെ എട്ടിന് സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന് മുന്നോടിയായി തൊഴിലാളികളുടെ കലാ-സാഹിത്യ മത്സരങ്ങൾ നടത്തും. തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ കലാ അവതരണങ്ങൾ അഞ്ച് മിനിട്ട് ദൈർഘ്യത്തിൽ റെക്കാഡ് ചെയ്ത് ഓൺലൈൻ പേജിൽ അവതരിപ്പിക്കും.
തൊഴിലാളികളുടെ സാഹിത്യ മത്സരങ്ങൾ 9ന് ഏലൂർ എസ്.സി.എസ് മേനോൻ ഹാളിൽ നടക്കും. ശിങ്കാരി മേളം, ഒപ്പന, തിരുവാതിര, ഷോർട്ട് ഫിലിം
തെരുവ് നാടകം എന്നിവയിലും മത്സരങ്ങൾ ഉണ്ടാകും. വിവരങ്ങൾക്ക്: 9846063666
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |