ഫോർട്ടുകൊച്ചി: നാടക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാനിലയം പോൾ സ്മാരക സംസ്ഥാന രംഗപട മത്സരത്തിൽ ഗോപീകൃഷ്ണൻ കുന്നംകുളം ഒന്നാം സ്ഥാനം നേടി. രാജേന്ദ്രൻ തെക്കൻ പറവൂർ, നൗഷാദ് കൊച്ചി, ഹീരാ ജോസഫ് കൊടുങ്ങല്ലൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് അർഹരായി. ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 17ചിത്രകാരന്മാർ പങ്കെടുത്തു. ആർട്ടിസ്റ്റ് ചന്ദ്രബാബു കോ ഓർഡിനേറ്ററായി. ഫ്രാൻസിസ് ഈരവേലി അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഇന്ന് നടക്കുന്ന ജില്ലാ സമ്മേളന സമാപന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |