കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തിനോടനുബന്ധിച്ച് പൊയ്യാക്കൽ രാമൻ നായർ സ്മാരക എവർ റോളിംഗ് ട്രോഫിക്കായുള്ള ഇന്റർ ഹൈസ്കൂൾ പ്രസംഗമത്സരം സംഘടിപ്പിച്ചു. ജില്ലാ ഇൻഫൊർമേഷൻ ഓഫീസ്, തിരുവാങ്കുളം മഹാത്മ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പ്രസംഗ പരിശീലകൻ ഗൗതം കൃഷ്ണ മത്സരം ഉദ്ഘാടനം ചെയ്തു. തിരുവാങ്കുളം ജോർജിയൻ അക്കാഡമിയിലെ ഗൗരി നിഹാരിക ഒന്നാംസ്ഥാനവും വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതനിലെ അക്സ ഏലിയാസ് രണ്ടാം സ്ഥാനവും തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹൈസ്കൂളിലെ എവ്ലിൻ സാറ ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലഹരിക്കെതിരെ യുവശക്തി എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |