കൊച്ചി: വിദ്യാധൻ പദ്ധതിയിലൂടെ 15 സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകരുന്ന സരോജിനി ദാമോദരൻ (എസ്.ഡി) ഫൗണ്ടേഷൻ, ഭിന്നശേഷിക്കാരായ കുട്ടികളുടെ ബിരുദ പഠനത്തിന് വി-ഏബിൾ സംരംഭത്തിന് തുടക്കമിട്ടു. എൽ ആൻഡ് ടിയുമായി സഹകരിച്ചാണിത്. നെെപുണ്യ പരിശീലനവും നൽകും. 60,000 രൂപ വരെ പ്രതിവർഷ സ്കോളർഷിപ്പ് ലഭിക്കുന്ന പദ്ധതിക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. ഫോൺ: 8138045318.
12-ാം ക്ലാസ് പരീക്ഷയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടാവണം. കുടുംബത്തിന്റെ വാർഷികവരുമാനം 4 ലക്ഷം രൂപയിൽ താഴെയാവണം. ഈ വർഷം ഡിഗ്രിക്ക് ചേരണം. 12-ാം ക്ലാസ്, നീറ്റ്, ജെ.ഇ.ഇ മാർക്ക്ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, വൈകല്യം സംബന്ധിച്ച രേഖ എന്നിവ നൽകണം. വിദ്യാധൻ പദ്ധതി വടക്കുകിഴക്കൻ മേഖലയിലേക്കും വ്യാപിപ്പിക്കുന്നത് പരിഗണനയിലാണ്.
ജൈവകൃഷിക്ക് അക്ഷയശ്രീ
ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള ഫൗണ്ടേഷന്റെ അക്ഷയശ്രീ പദ്ധതിക്കും നൂറുമേനി നേട്ടം. മികച്ച ജൈവകർഷകരായ കണ്ണൂർ സ്വദേശി പി.ബി.അനീഷ്, ആലപ്പുഴ സ്വദേശി കെ.പി.ശുഭകേശൻ, വയനാട് സ്വദേശി കെ.ശശീന്ദ്രൻ എന്നിവർക്ക് 22ന് ആലപ്പുഴ മുഹമ്മ ആര്യക്കരയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് കാഷ് അവാർഡ് നൽകും. 2021 മുതൽ സംസ്ഥാനതല അവാർഡ് രണ്ട് ലക്ഷവും ജില്ലാ തലത്തിൽ 50,000 രൂപയുമാണ്.
''സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ 10,000ലേറെ പേർക്ക് സ്കോളർഷിപ്പ് നൽകുന്നു. ജീവകാരുണ്യ സംഘടനകളുടെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി""
പ്രൊഫ. എസ്. രാമാനന്ദ്, ട്രസ്റ്റി, എസ്.ഡി.ഫൗണ്ടേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |