കൊച്ചി: മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം - കൊച്ചി ഭദ്രാസന കൺവെൻഷൻ 2023 ജനുവരി 11 മുതൽ 15 വരെ കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭദ്രാസന കൗൺസിൽ യോഗത്തിലാണ് തീരുമാനം. കൺവൻഷന്റെ നടത്തിപ്പിന് ഭദ്രാസന സെക്രട്ടറി ഡോ. പി.വെ. മാത്യു ജനറൽ കൺവീനറും വികാരി ജനറൽ മാത്യു ജോൺ ചെയർമാനും ബിജു കെ. ജോർജ്ജ് കൺവീനറായി പ്രോഗ്രാം കമ്മിറ്റിയുൾപ്പെടെ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |