പള്ളുരുത്തി: റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥി-അദ്ധ്യാപക സംഗമം ഓർമ്മതൻ തീരം 23ന് രാവിലെ 10ന് നടക്കും. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ച കോമ്മഡോർ ബി.അജയ്, ചലച്ചിത്ര താരം വിനയ് ഫോർട്ട്, സംവിധായകൻ എം.സി.ജോസഫ് തുടങ്ങിയ പൂർവ വിദ്യാർത്ഥികൾ മുഖ്യാതിഥികളാകും. മാനേജർ ഡോ.മരിയൻ അറയ്ക്കൽ, പ്രിൻസിപ്പൽ ബ്രിജിറ്റ് ജീജി, റൂബി ജൂബിലി കൺവീനർ ഡോ.ജോസഫ് ജസ്റ്റിൻ റിബെല്ലോ, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ജെബി ഐ.ചെറിയാൻ, വൈസ് പ്രസിഡന്റ് ജോസഫ് ആന്റണി ഹർട്ടിസ്, സെക്രട്ടറി സീറ്റ പോൾ എന്നിവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |