മട്ടാഞ്ചേരി: കെ.എസ്.ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സ്കൂൾ -കോളേജ് തലത്തിൽ ക്വിസ് മത്സരം നടത്തി. മട്ടാഞ്ചേരി കെ.എസ്.ഇ. ബി. ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. ഔവർ ലേഡി ഹൈസ്കൂൾ കുമ്പളങ്ങി, ഇ.എം.ജി.എച്ച്.എസ് ഫോർട്ടുകൊച്ചി വെളി സ്കൂൾ, മട്ടാഞ്ചേരി ടി.ഡി. സ്കൂൾ, ഔവർ ലേഡി ഫാത്തിമ സ്കൂൾ, സെന്റ് സെബാസ്റ്റിൽ സ്കൂൾ, പള്ളുരുത്തി എസ്.ഡി.പി.വൈ ഹയർ സെക്കണ്ടൻഡറി സ്കൂൾ എന്നിവ പങ്കെടുത്തു.വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആർ.ഇന്ദു,കെ.വേണുഗോപാൽ, തൃപുടി ജയൻ, ജോസഫ് ജോളി,റോയി അക്കര, എം.വി.അജിത്ത്, ജോബി നിർമ്മൽ പിറ്റർ,പ്രിയ പ്രഭാ നായർ. സോയാ സതീഷ്, ജി.ഹേമ,സിന്ധു ,ജിഷ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |