നെടുമ്പാശേരി: സിയാൽ-സിന്തൈറ്റ് സൗത്ത് സോൺ ഗോൾഫ് ചാമ്പ്യൻഷിപ്പ് സിയാൽ ഗോൾഫ് കോഴ്സിൽ ഒളിംപ്യൻ ബോബി അലോഷ്യസ് ഉദ്ഘാടനം ചെയ്തു. വിജു ജേക്കബ്, സജി ഡാനിയേൽ, അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എൺപത് പേരാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. മുപ്പതോളം പേർ കേരളത്തിൽ നിന്ന് ചാമ്പ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗത്ത് സോൺ ഗോൾഫ് ടൂർണമെന്റിൽ വിജയികളാകുന്ന കായിക താരങ്ങൾക്ക് ദേശീയ തലത്തിൽ കളിക്കുന്നതിനുള്ള അവസരം ലഭ്യമാകും. തുടർന്ന് അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിയും. ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |