കൊച്ചി: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ.പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരത്തിന് ഡോ.എം. പി.പരമേശ്വരൻ അർഹനായി. ഡോ.വി.ലിസി മാത്യു, ഡോ.പി.പവിത്രൻ, ഡോ.സുനിൽ പി.ഇളയിടം, ഡോ.വത്സലൻ വി.എ., രജിസ്ട്രാർ ഡോ.എം.ബി.ഗോപാലകൃഷ്ണൻ എന്നിവരടങ്ങിയ അവാർഡ് കമ്മിറ്റിയാണ് ജേതാവിനെ നിർദ്ദേശിച്ചത്. പത്തിന് നടക്കുന്ന ഭരണഭാഷാ വാരാചരണ സമാപനചടങ്ങിൽ വൈസ്ചാൻസലർ ഡോ.എം.വി.നാരായണൻ പുരസ്കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |