കൊച്ചി: ടെലിമെഡിസിൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ 18ാമത് ത്രിദിന അന്താരാഷ്ട്ര സമ്മേളനം ' ടെലിമെഡിക്കോൺ 2022 ' 10 മുതൽ 12 വരെ അമൃത ആശുപത്രിയിൽ നടക്കും. 10ന് രാവിലെ 11.30ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവർ പങ്കെടുക്കും. ടെലിഹെൽത്ത് സംവിധാനങ്ങളിൽ നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്തുന്നതും ടെലിമെഡിസിന്റെ നിയമസാധുതകളും സമ്മേളനം ചർച്ച ചെയ്യും. ലോകാരോഗ്യ സംഘടനാ പ്രതിനിധികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |