കൊച്ചി: സമസ്തകേരള സാഹിത്യ പരിഷത്ത് 95ാമത് വാർഷികാഘോഷം 14മുതൽ 16വരെ എറണാകുളം ജി. ഓഡിറ്റോറിയത്തിൽ നടക്കും. 14ന് രാവിലെ 10ന് ഡോ. എം. ലീലാവതി ഉദ്ഘാടനം ചെയ്യും. പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സമഗ്ര സംഭാവന പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും. 15ന് രാവിലെ 10ന് സാഹിത്യത്തിലെ പെണ്മ എന്ന വിഷയത്തിൽ സെമിനാർ പ്രസിദ്ധ കന്നഡ കവി പ്രതിഭ നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ അദ്ധ്യക്ഷത വഹിക്കും. 16ന് രാവിലെ സെമിനാർ. ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം ഫ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |