കൊച്ചി: കൊച്ചി കോർപ്പറേഷനും സംസ്ഥാന യുവജനക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2022 മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ലൈഫ് ഹെൽത്ത് ക്ലബിൽ നടത്തിയ പഞ്ചഗുസ്തി മത്സരത്തിൽ ഡോ.ജെ. ജേക്കബുമായി പഞ്ചഗുസ്തി നടത്തിയാണ് മേയർ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഡിവിഷൻ കൗൺസിലർ ദീപ വർമ്മ അദ്ധ്യക്ഷയായി. കേരളോത്സവത്തിന്റെ ഭാഗമായി ഇന്ന് ( 18 ) രാവിലെ 8 ന് അംബേദ്കർ സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരവും, ഫോർട്ടുകൊച്ചി വൈ.എം. സി.എ ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ മത്സരവും തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ക്രിക്കറ്റും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |