കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ 65ാമത് സ്ഥാപക ദിനം ആചരിച്ചു. ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ രംഗ്ത മുഖ്യാതിഥിയായി.
കെ.എം.എ പ്രസിഡന്റ് നിർമ്മല ലില്ലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അൽജിയേഴ്സ് ഖാലിദ്, സീനിയർ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ,ബി.ടി.സുജിൻ, രഘുരാമൻ എന്നിവർ സംസാരിച്ചു. മുൻ പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു. കെ.എം.എ കോർപ്പറേറ്റ് ക്രിക്കറ്റ് ലീഗിലെ വിജയികൾക്ക് കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റും കൊച്ചി രാജീവ് ഗാന്ധി സ്പോർട്സ് സെന്റർ സെക്രട്ടറിയുമായ അഡ്വ.എസ്.എ.എസ് നവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |