കൊച്ചി: മാതൃഭാഷാ പ്രസംഗ പരിശീലന കളരിയായ മാതൃമലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നർമ്മ പ്രസംഗമത്സരം നടത്തി. മത്സരം ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 121 ഡയറക്ടർ എം.നാരായണൻ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് എ.എൻ.ശോഭ അദ്ധ്യക്ഷത വഹിച്ചു. വിനീത് ആർ., അഡ്വ.ഹരിരാജ് മാധവ് രാജേന്ദ്രൻ, ഷാജി ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ നിഖിൽ കെ.ജി ഒന്നും അഡ്വ.രാജേന്ദ്രൻ നായർ എം.ആർ രണ്ടും സി.കെ.അബ്ദുൾ റഷീദ് മൂന്നുംസ്ഥാനങ്ങൾ നേടി. ശോഭ എ.എൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |