ആലുവ: ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ 25 കി.മി റെക്കാഡ് നീന്തൽ പ്രകടനം നടത്തി ആലുവ തുരുത്ത് സ്വദേശി പുളിക്കായത്ത് അബ്ദുൽ സമീഖ് നാടിന്റെ അഭിമാനമായി. അൽ മംസർ ബീച്ചിൽ കഴിഞ്ഞ ദിവസം പുലർച്ചെ 4.20ന് തുടങ്ങിയ നീന്തൽ വൈകിട്ട് ആറിനാണ് വിജയകരമായി പൂർത്തീകരിച്ചത്. യു.എ.ഇയിലെ കേരള റൈഡേഴ്സ് ദുബായ് ക്ളബ് അംഗമാണ് സമീഖ്. മുൻ വർഷങ്ങളിൽ ദുബായ്, അബുദാബി മാരത്തണുകളിലും ശ്രദ്ധേയനേട്ടം കൈവരിച്ചിരുന്നു. അൽ വഫ ഐ.ടി കമ്പനി ജനറൽ മാനേജരാണ്. ഭാര്യ: ഷെറീന. മക്കൾ: നിഹാൻ, നെഹറ (വിദ്യാർത്ഥികൾ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |