പറവൂർ: എതിരാളികളെ പിന്നിലാക്കി കലയുടെ കനകകിരീടം നിലനിർത്തി എറണാകുളം ഉപജില്ല. 33-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിൽ 804പോയിന്റോടെയാണ് എറണാകുളം വിജയത്തിൽ മുത്തമിട്ടത്.
ആതിഥേയരായ നോർത്ത് പറവൂർ 752 പോയിന്റോടെ രണ്ടാമതെത്തി. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ആലുവ ഉപജില്ല 723 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. മട്ടാഞ്ചേരി. പെരുമ്പാവൂർ ഉപജില്ലകൾ യഥാക്രമം 679, 640 എന്നിങ്ങനെ പോയിന്റുകൾ നേടി നാലും അഞ്ചും സ്ഥാനത്തെത്തി.
ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ എറണാകുളം 351 പോയിന്റോടെ ഒന്നാമതെത്തി. 339 പോയിന്റോടെ ആലുവ രണ്ടാമതും 310 പോയിന്റുമായി നോർത്ത് പറവൂർ മൂന്നാമതുമായി.
ഹൈസ്കൂൾ വിഭാഗത്തിൽ എറണാകുളമാണ് ജേതാക്കൾ, 311 പോയിന്റ്. നോർത്ത് പറവൂർ 299 പോയിന്റുമായി രണ്ടാമതും. മൂന്നാമതെത്തിയ മട്ടാഞ്ചേരിക്ക് 274 പോയിന്റ് ലഭിച്ചു. യു.പി ജനറൽ വിഭാഗത്തിൽ നോർത്ത് പറവൂരൂം എറണാകുളവും പെരുമ്പാവൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മൂന്ന് ടീമിനും യഥാക്രമം 143,142,141 എന്നിങ്ങനെ പോയിന്റുകൾ ലഭിച്ചു.
ഹൈസ്കൂൾ സംസ്കൃതം
ആലുവ 93 പോയന്റോടെ വിജയിച്ചു. പറവൂരും പെരുമ്പാവൂരും 90 പോയിന്റ് വീതം നേടി തൊട്ടുപിന്നിലെത്തി.
യു.പി സംസ്കൃതം
മട്ടാഞ്ചേരിയും നോർത്തു പറവൂരൂം ആലുവയും 86 പോയിന്റ് വിതം നേടി.
എച്ച്.എസ് അറബിക്
ആലുവയും വൈപ്പിനും 87ഉം 85ഉം പോയിന്റുകൾ നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി.
യു.പി അറബിക്
കോലഞ്ചേരി 63പോയിന്റോടെ ഒന്നാമതെത്തിയപ്പോൾ ആലുവ 61 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി
സ്കൂളുകളിൽ സെന്റ്. തെരേസാസ്
എതിരാളികളെ ഏറെ പിന്നിലാക്കി 260 'പോയൻറുമായി എറണാകും സെന്റ് തെരേസാസ് സി.ജി എച്ച്.എസ്.എസ് ഒന്നാമതെത്തി. 213 പോയിന്റുള്ള എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് രണ്ടാമത്. 199 പോയിന്റുള്ള മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസാണ് മൂന്നാമത്.
നിലവാരമില്ലാത്തതിനാൽ ചാക്യാർക്കൂത്ത് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മത്സരം അയോഗ്യമാക്കി.
സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ സംബന്ധിച്ചു.
മറ്റ് പോയിന്റ് നില
വൈപ്പിൻ - 616
മൂവാറ്റുപുഴ - 610
കോലഞ്ചേരി - 565
അങ്കമാലി - 535
തൃപ്പൂണിത്തുറ -486
കോതമംഗലം - 478
പിറവം -319
കൂത്താട്ടുകുളം -296
കല്ലൂർക്കാട് -207
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |