SignIn
Kerala Kaumudi Online
Friday, 26 April 2024 6.14 PM IST

തെരുവ് നായ: വാക്സിനേഷൻ നിർജീവം

തൃക്കാക്കര: തെരുവ് നായകൾക്ക് വാക്സിനേഷൻ പദ്ധതി നടപ്പാക്കാതെ തൃക്കാക്കര നഗരസഭ. ഒരു ഡോസ് വാക്സിൻ പോലും വാങ്ങാൻ കഴിഞ്ഞവർഷം നഗരസഭ പണം ചെലവിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ നഗരസഭ വ്യക്തമാക്കി. ആകെ 1,115 തെരുവുനായകൾ നഗരസഭയിൽ ഉണ്ടെന്നാണ് കണക്ക്. 402 വീടുകളിലാണ് നായകളെ വളർത്താൻ ലൈസൻസ് അനുവദിച്ചിട്ടുള്ളത്. 224 വീടുകളിലെ നായകൾക്ക് മാത്രമാണ് വാക്സിൻ നൽകിയത്.

വീടുകളിലെ നായകൾക്ക് വാക്സിനേഷൻ നൽകിയ വകയിൽ നഗരസഭ മൃഗാശുപത്രി വഴി 1,19,100 രൂപ നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് വിവരാകാശ രേഖ പറയുന്നു.തെരുവ് നായ അക്രമണം രൂക്ഷമായ സാഹചര്യത്തിൽ തൃക്കാക്കര നഗരസഭയിൽ വാക്സിനേഷൻ പദ്ധതികൾ ഊർജ്ജിതമായി നടപ്പാക്കാൻ നഗരസഭാ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.