കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ രാവിലെ 'കുന്തലതയുടെ 135 വർഷങ്ങൾ' എന്ന പരിപാടി നടന്നു. തുടർന്ന് വിവിധ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. വൈകിട്ട്, രവീന്ദ്രനാഥ ടാഗോറിനെ അനുസ്മരിച്ചുകൊണ്ട് വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിലെ കുട്ടികൾ നൃത്ത നാടകം നടത്തി. ടോക് എച്ച് സ്കൂളിലെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലെ അദ്ധ്യാപകരാണ് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയത്. പരിപാടിയിൽ കമാൻഡർ ജസ്റ്റിൻ എം. സേവ്യർ വിശിഷ്ടാതിഥിയായിരുന്നു. തുടർന്ന് സ്വരലയ പനങ്ങാടിന്റെ ഗാനമേളയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |