കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഭൂമിത്രസേന ക്ലബിന്റെ ഭാഗമായി പ്ലാസ്റ്റിക് രഹിത ക്രിസ്മസ് ആഘോഷത്തെക്കുറിച്ച് നടത്തിയ ബോധവത്കരണം ശ്രദ്ധേയമായി. പച്ചനിറത്തിലുള്ള സാന്റാക്ളോസ് വേഷത്തിൽ എത്തിയ വിദ്യാർത്ഥികൾ ക്രിസ്മസ് കാലത്തെ വേറിട്ട കാഴ്ചയായി. തുടർന്ന് തേവര മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും തുണിസഞ്ചികൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസ് ജോൺ ഉദ്ഘാടനം ചെയ്തു. ഭൂമിത്രസേന കോ ഓർഡിനേറ്റർ ഡോ. മിഥുൻ ഡൊമിനിക്, ഫാ. സെബാസ്റ്റ്യൻ, ഡോ. ദീപക് ഡി. പ്രഭു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |