കൊച്ചി: വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ കലൂർ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ ആദ്യ വില്പന നടത്തി.
നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരു പുരുഷനും സ്ത്രീക്കും ഒരു ഗ്രാം വീതം സ്വർണനാണയം നൽകും. വാങ്ങിയ ഉത്പന്നങ്ങളുടെ ബില്ല് വിവരങ്ങൾ സപ്ലൈകോയുടെ കോണ്ടസ്റ്റ് പോർട്ടലായ www.supplycokerala.comൽ അപ്ലോഡ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ നറുക്കെടുപ്പിലൂടെ ആണ് വിജയികളെ തിരഞ്ഞെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |