കൊച്ചി: സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ അൾത്താരയിൽ അതിക്രമങ്ങൾ കാണിച്ചവർക്കെതിരെ സഭാപരമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അതിരൂപതയിലെ വിവിധ ഫൊറോനകളെ കേന്ദ്രീകരിച്ച് നടത്താനിരുന്ന പ്രതിഷേധ റാലികളും യോഗങ്ങളും മാറ്റിവച്ചതായി അതിരൂപത സംരക്ഷണ സമിതി അറിയിച്ചു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ അതിരൂപത സംരക്ഷണ സമിതി അഗാധ ദുഃഖം രേഖപ്പെടുത്തി. ബെനഡിക്ട് പതിനാറാമന്റെ വിയോഗം കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര അറിവിന്റെ മണ്ഡലത്തിൽ വലിയ വിടവാണ് സൃഷ്ടിക്കുന്നതെന്ന് അതിരൂപത സംരക്ഷണ സമതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |