കൊച്ചി: ജീവിതം വർണാഭമാക്കാം എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം നാളെ കലൂർ ജവർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഹൈസ്കൂൾ വിദ്യാർത്ഥിയുടെ കൂട്ടായ്മയാണ് ടീൻ ഇന്ത്യ. വൈകിട്ട് നാലിന് റോഡ് ഷോ, ഖവാലി സംഗീത ശില്പം, മാർഷ്യൽ ആർട്സ്, സ്കിറ്റ് വട്ടപ്പാട്ട്, ദഫ് എന്നിവ നടക്കും. 2000ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഗേൾസ് വിംഗ് ജില്ലാ ക്യാപ്ടൻ ഹന്ന ഫാത്തിമ നിഷാദ്, കൊച്ചി സിറ്റി ക്യാപ്ടൻ ആദില ഹനാൻ, ബോയ്സ് വിംഗ് ജില്ലാ സെക്രട്ടറി പി.എം. ഫവാസ് തുടങ്ങിയവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |