കൊച്ചി: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 17ന് നടക്കും. രാവിലെ 9ന് കാർമ്മൽഗിരി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യപൂജയോടെ സമാപന ആഘോഷ പരിപാടികൾ ആരംഭിക്കും. വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർദ്ദിനാൾ മാർ ബസേലിയൂസ് ക്ളീമിസ് അദ്ധ്യക്ഷത വഹിക്കും. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഫാ. സുജൻ അമൃതം, ഫാ. ജോൺസൺ ആച്ചാണ്ടി, ഫാ. ജോൺ പോൾ മരോട്ടിക്കപ്പറമ്പിൽ, ഫാ. അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |