കൊച്ചി: എറണാകുളം അതിരൂപത കത്തീഡ്രൽ ബസിലിക്കയിൽ ഒരുവിഭാഗം കുർബാനയെ അവഹേളിച്ചതിന് പരിഹാര പദയാത്രയും അതിരൂപതയിലെ വിശ്വാസികളുടടെയും വൈദികരുടെയും വിശ്വാസ പ്രഖ്യാപന സമ്മേളനവും നാളെ (15) വൈകിട്ട് നാലിന് മറൈൻ ഡ്രൈവിലെ കർദിനാൾ പാറേക്കാട്ടിൽ നഗറിൽ നടക്കും.
എറണാകുളം അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും 16 ഫൊറോനകളുടെ നേതൃത്വത്തിൽ രാജേന്ദ്രമൈതാനം, ഗോശ്രീ പാലം, സെന്റ് ആൽബർട്സ് സ്കൂൾ എന്നിവടങ്ങളിൽ നിന്ന് പദയാത്രയായി 4ന് ആരംഭിച്ചു 5ന് മറൈൻ ഡ്രൈവിൽ പ്രവേശിക്കും. വിശ്വാസപ്രഖ്യാപന സമ്മേളനത്തിൽ വൈദിക, അൽമായ നേതാക്കൾ അതിരൂപതയുടെ വിശ്വാസപ്രഖ്യാപനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |