കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂളിൽ ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിൽ സ്പേസ് ഓൺ വീൽസ് എക്സിബിഷനും അനുബന്ധ പഠനക്ലാസും സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ വാഹനങ്ങൾ, ഉപഗ്രഹങ്ങൾ, ബഹിരാകാശ ആപ്ലിക്കേഷനുകൾ, ലോഞ്ച് പാഡ് എന്നിവയുടെ സ്കെയിൽ മോഡലുകൾ ബസിൽ ക്രമീകരിച്ചിരിക്കുന്ന സ്പേസ് ഓൺ വീൽസിൽ പ്രദർശിപ്പിച്ചു. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള വിദ്യാർത്ഥികൾക്കായി ബഹിരാകാശ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ ഗ്രൂപ് മേധാവിയും ശാസ്ത്രജ്ഞനുമായ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്.സി.ഐ എസ്.ആർ.ഒ ഡിവിഷൻ മേധാവിയും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ മിനി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ 1980-82 ബാച്ചിലെ പൂർവ വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ പ്രമോദ്, ഹെഡ്മിസ്ട്രസ് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |