കൊച്ചി: ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിക്ക് (ജി.ഇ.എക്സ് കേരള 23) ശനിയാഴ്ച എറണാകുളം മറൈൻഡ്രൈവിൽ തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയുടെ ഭാഗമായി എക്സിബിഷൻ, സെമിനാറുകൾ, സംരംഭക സമ്മേളനം തുടങ്ങിയവ നടക്കും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും യന്ത്രസംവിധാനങ്ങളും സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകളും പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകളുണ്ടാകും.
ഈ മേഖലയിലെ വിദഗ്ദ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, സെമിനാറുകൾ, സംരംഭക സമ്മേളനങ്ങൾ, ഓപ്പൺ ഫോറങ്ങൾ, ടെക്നിക്കൽ സെഷനുകൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |