കാസർകോട് :
ട്രെയിനുകൾക്ക് നേരെ കല്ലെറിയുക, റെയിൽ പാളങ്ങളിൽ കല്ലുകളും മറ്റ് അപകടകരമായ വസ്തുക്കൾ വയ്ക്കുക, തുടങ്ങിയവയ്ക്കെതിരെ പൊതു സമൂഹത്തിന്റെ ശ്രദ്ധ തേടി കാസർകോട് റെയിൽവേ പൊലീസ് നെല്ലിക്കുന്ന് മുതൽ തളങ്കര വരെ ബഹുജന റാലി നടത്തി. കേരള റെയിൽവേ പൊലീസ് പാലക്കാട് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ജനമൈത്രി പദ്ധതി സഫലമീയാത്രയുടെ ഭാഗമായായിരുന്നു പരിപാടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സദാശിവ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം അഡീഷണൽ എസ്.പി പി.കെ.രാജു ഉദ്ഘാടനം ചെയ്തു. ടൗൺ ഇൻസ്പെക്ടർ പി.അജിത് കുമാർ, റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് മനോജ്, ആർ.പി.എഫ് എസ്.ഐ കതിരേശ് ബാബു, എസ്.എച്ച് ഒ പ്രകാശൻ, വാർഡ് കൗൺസിലർമാരായ സക്കറിയ, വീണാകുമാരി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സനിൽകുമാർ, ദക്കീറത്ത് സ്കൂൾ എൻ എസ് എസ് കോ ഓർഡിനേറ്റർ ഷമീർ,സി.ആർ.ഒ മഹേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |