SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.09 PM IST

എന്ത് കണ്ടിട്ടാ സുരേഷ് ഗോപിയുടെ പേരൊക്കെ പറഞ്ഞ് കമന്റിടുന്നത്; ജോർദാനിൽ കുടുങ്ങിയ പൃഥ്വിയെ തിരിച്ചെത്തിച്ചത് മറ്റൊരു നേതാവ്

READ ENGLISH VERSION

കൊവിഡ് മൂലം ലോകത്ത് മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സമയം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയിരുന്നു. ജോർദാനിലെ വദിറം എന്ന സ്ഥലത്തെ മരുഭൂമിയിലാണ് അമ്പതിലധികം വരുന്ന സിനിമാ സംഘം കുടുങ്ങിയത്.

mallika-sukumaran

കടന്നുപോയ ആ ദിവസങ്ങളെക്കുറിച്ച് കൗമുദി മൂവീസിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ. 'രാജു അവിടെയാണെന്നൊക്കെ എനിക്കറിയാം. പിന്നെ ഞാൻ സമാധാനത്തിനുവേണ്ടി മരുഭൂമിയിൽ എങ്ങനെ കൊറോണ വരാനാണെന്നൊക്കെ സ്വയം ഉത്തരം കണ്ടെത്തുകയാണ്. ആരെ വിളിക്കും. മോനെ വിളിച്ചാൽ ഫോണിൽ കിട്ടത്തില്ല. ഞാൻ ബ്ലെസി സാറിനെയാണ് വിളിക്കുന്നത്. ചേച്ചീ ഒരു കുഴപ്പവുമില്ലെന്നൊക്കെ അവർ പറഞ്ഞു.


ഷൂട്ടിംഗ് കഴിഞ്ഞ് വരാൻ നേരം അവർക്ക് ഫ്‌ളൈറ്റ് ഇല്ല. അതിനിടയിൽ ആരോ സുരേഷ് ഗോപിയുടെ പേര് പറയാത്തതെന്താണെന്നൊക്കെ കമന്റിട്ടത് കണ്ടു. എന്ത് കണ്ടിട്ടാ ഓരോരുത്തർ ഓരോ കമന്റ്സ് ഇടുന്നത്. എ ബി സി ഡി അറിയാമോ ഇവർക്ക്. സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞിട്ട് എഴുതുക. സുരേഷ് ഗോപി വിളിച്ച് എല്ലാം പറഞ്ഞു. മോഹൻലാൽ വിളിച്ചു. എല്ലാവരും വിളിക്കുന്നുണ്ട്.

ഇനി ഞാൻ ഒരു സത്യം പറയട്ടെ. ഞാൻ പച്ചയ്ക്ക് ക്യാമറയിൽ നോക്കിപറയുകയാണ്. ബഹുമാന്യനായ കേന്ദ്രമന്ത്രി വി മുരളീധരനെ ഞാൻ നേരിട്ട് വിളിച്ചു. സുരേഷിനോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താൽ മതി, വേറെ ഒരു കുഴപ്പവുമില്ലെന്നും അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്തിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. രണ്ട് ദിവസത്തിനകം ഫ്‌ളൈറ്റ് വരും. അവരെ ആദ്യം കൊണ്ടുവരാനുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്ന് അടിച്ച് പറഞ്ഞ് ഏൽപിക്കുമ്പോലെ പറഞ്ഞു. എന്നും പറഞ്ഞ് സുരേഷ് ഗോപി പറഞ്ഞില്ലെന്നല്ല.'- മല്ലിക സുകുമാരൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALLIKASUKUMARAN, SURESHGOPI, PRITHVIRAJ, VMURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA