SignIn
Kerala Kaumudi Online
Saturday, 27 April 2024 3.48 AM IST

മട്ടന്നൂർ കിൻഫ്രയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി നിർമ്മാണം പുരോഗമിക്കുന്നു

kinfra

മട്ടന്നൂർ: മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ഉൾപ്പടെയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുന്നു.ഐ.ടി.സംരംഭകർ ഉൾപ്പടെയുള്ളവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി നിർമിക്കുന്നത്.

ഒൻപതു കോടി രൂപ ചെലവിലാണ് മൂന്നുനിലക്കെട്ടിടം നിർമ്മിക്കുന്നത്. പകുതിയോളം നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് എസ്.ഡി.എഫ്. നിർമാണം തുടങ്ങിയത്. ഈ വർഷം ജൂണോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് കരാർ നൽകിയിട്ടുള്ളത്. സിറ്റ്‌കോ അസോസിയേറ്റ്സാണ് നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ളത്.വാപ്‌കോസ് ലിമിറ്റഡാണ് പദ്ധതിയുടെ കൺസൾട്ടന്റ്. കിൻഫ്ര ഓഫീസായ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.ഇതോടു ചേർന്ന് ഫെസിലിറ്റേഷൻ സെന്ററുമുണ്ടാകും.പാർക്കിൽ എത്തുന്ന സംരംഭകർക്ക് താമസിക്കാനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഫെസിലിറ്റേഷൻ സെന്ററിൽ ഒരുക്കും. പാർക്കിൽ വൈദ്യുതി എത്തിക്കുന്നതിന് 110 കെ.വി. സബ്‌സ്റ്റേസ്റ്റേഷനും നിർമിച്ചിട്ടുണ്ട്.

തുടക്കം 2021ൽ

2021 സെപ്തംബറിലാണ് പാർക്കിൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, 110 കെ.വി സബ് സ്റ്റേഷൻ എന്നിവയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പാർക്കിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതോടൊപ്പം 11 കെ.വി.ഫീഡറുകൾ വഴി പ്രാദേശികമായും വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കും. മട്ടന്നൂർ ടൗണിലും ഇരിക്കൂർ,കീഴല്ലൂർ, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലുമുള്ളവർക്ക് പ്രയോജനം ലഭിക്കും. കെ.കെ.ശൈലജ എം.എൽ.എ. മുൻകൈയെടുത്താണ് കിൻഫ്ര വ്യവസായ പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് . കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ടും വ്യവസായ പാർക്കിന്റെ നിർമാണം എങ്ങുമെത്തിയിരുന്നില്ല. പാർക്ക് കേന്ദ്രീകരിച്ചുള്ള പല പദ്ധതികളും ഉദ്ഘാടനത്തിലും പ്രഖ്യാപനത്തിലുമൊതുങ്ങി.ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ പാർക്കിൽ റോഡുകളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.