കാഞ്ഞങ്ങാട്: റോട്ടറി കാഞ്ഞങ്ങാട്, ഹോസ്ദുർഗ് ജനമൈത്രി പോലീസ്, കാഞ്ഞങ്ങാട് പ്രസ് ഫോറം, വിനോദ്സ് ഐ കെയർ സെന്റർ, ത്രേസ്യാമ്മാസ് ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഡ്രൈവർമാർക്കായി സൗജന്യ കണ്ണ് പരിശോധന ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് കെ.കെസേവിച്ചൻ അധ്യക്ഷനായി. ഡോ.വിനോദ് കുമാർ, ഡോ.കുര്യൻ ജോസ്, എൻ.സുരേഷ് എന്നിവർ സംസാരിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ടി കെ.നാരായണൻ സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസർ രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |