SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.51 PM IST

കോളയാട്ട് ജൈവ മാമ്പഴ മഹോത്സവം

mango
കോളയാട് നടക്കുന്ന മാമ്പഴ മഹോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ: കോളയാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും ബീ മാംഗോസിന്റെയും
സംയുക്താഭിമുഖ്യത്തിൽ കോളയാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ദ്വിദിന മാമ്പഴ മഹോത്സവം തുടങ്ങി. നാൽപതിനം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയുമാണ് നടക്കുന്നത്. കോളയാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ജയരാജന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീജ പ്രദീപൻ, ഉമ ദേവി, വാർഡ് മെമ്പർ കെ.വി. ജോസഫ്, ഷീബ, സി.ഡി.എസ് ചെയർപേഴ്സൺ ശുകുന്തള, എൻ. ഷിജോ, റഫീക്ക്, കെ. യദുൽ, പി. ഷാജി തുടങ്ങിയവർ സംസാരിച്ചു. കർഷകരുടെ പക്കൽ നിന്നും നേരിട്ട് ശേഖരിക്കുന്ന മാങ്ങ യാതൊരു കൃത്രിമത്വവുമില്ലാതെ വൈക്കോലിൽ വച്ച് പഴുപ്പിച്ചാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. മാമ്പഴ മഹോത്സവം ഇന്ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MANG0
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.