കണ്ണൂർ: ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗം പുകയില വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം. പ്രീത ഉദ്ഘാടനം ചെയ്തു. പുകയില ഉല്പന്നങ്ങൾ കാൻസർ നിരക്ക് കൂടാൻ കാരണമായിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു. ശ്വാസകോശ അർബുദം, വായിലെ കാൻസർ എന്നിവയ്ക്ക് പ്രധാന കാരണം പുകയില ഉല്പന്നങ്ങളാണ്. പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരെ സെസേഷൻ ക്ലിനിക്കുകളിലെ കൗൺസിലിംഗ് വഴിയും, ചികിത്സ വഴിയും ഫലപ്രദമായി അതിൽ നിന്നും പിൻന്തിരിപ്പിക്കുവാൻ സാധിക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു. പരിപാടിയിൽ സീനിയർ കൺസൾട്ടന്റ് ഡോ. കെ.എ സുജാത, ഡോ. സഞ്ജിത്ത് ജോർജ്ജ്, സീനിയർ ഡെന്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ഡോ. മിൽന നാരായണൻ, നഴ്സിംഗ് സൂപ്രണ്ട് വി.എം മോളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |