തലശ്ശേരി: ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ പി.പി. മാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.കാഞ്ചന ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.സരസ്വതി, ഹെഡ്മിസ്ട്രസ് ഒ.പി.ഷൈലജ, ഡോ.ബേബി ചോറൻ, എം.അസീസ്, പി. രവീന്ദ്രൻ, ടി.പി.അനുഷ, യു.ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പിന്റെ ഭാഗമായി 19ന് രാവിലെ 8.30 മുതൽ പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും യോഗപരിശീലനവും സ്കൂളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |