കാഞ്ഞങ്ങാട്: അരയി പാലക്കാലിൽ കെ.ടി.ജയകൃഷ്ണൻ സ്മൃതി മന്ദിരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാർ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.സംഘാടകസമിതി ചെയർമാൻ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ്, കാഞ്ഞങ്ങാട് നോർത്ത് ഏരിയ പ്രസിഡന്റ് എച്ച്.ആർ.സുകന്യ, മുൻസിപ്പൽ നോർത്ത് ജനറൽ സെക്രട്ടറി ചന്ദ്രൻ കല്ലൂരാവി, ബി.ജെ.പി കാഞ്ഞങ്ങാട് സൗത്ത് ഏരിയ സെക്രട്ടറി സുഹൈൽ കൂളിയങ്കാൽ , കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശൈലേന്ദ്രൻ പാലക്കാൽ, കൗൺസിലർമാരായ വീണദാമോദരൻ, കുസുമം ,മഹിളമോർച്ച മണ്ഡലം പ്രസിഡന്റ് ശാലിനി പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ സി കെ.വത്സലൻ സ്വാഗതവും ബൂത്ത് പ്രസിഡന്റ് സുരേഷ് മണക്കാട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |