നീലേശ്വരം: പാലം നിർമ്മാണത്തിനായി നിർമ്മിച്ച താൽക്കാലിക തടയണ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിനെ തുടർന്ന് പലയിടങ്ങളായി പുഴഭിത്തികൾ തകർന്നു. കോട്ടപ്പുറം മാട്ടുമ്മൽ, നീലേശ്വരം ദേശീയപാത എന്നിവിടങ്ങളിൽ പാലം നിർമ്മിക്കാനായി താല്കാലികമായി നിർമ്മിച്ച തടയണകൾ പൊളിച്ചുവിട്ടതിനെതിരെയാണ് നാട്ടുകാർ രംഗത്തുവന്നത്. നിരവധി പറമ്പുകളുടെ സംരക്ഷണഭിത്തികൾ കുത്തൊഴുക്കിനെ തുടർന്ന് തകർന്നു. ഇതിനെ തുടർന്ന് കരാർ ഏറ്റെടുത്ത കമ്പനി ജീവനക്കാരുമായി സംസാരിച്ചെങ്കിലും ഉചിതമായ നടപടി എടുക്കാത്തതിനെ തുടർന്ന് സ്ഥലവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. കളക്ടറുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയായ ഭാഗത്തെ തടയണ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |