തലശ്ശേരി: ഭിന്നശേഷി വിഭാഗങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു. വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം സർവീസ് സൊസൈറ്റി വനിതാ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റി തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ. സൈനുൽ ആബിദീൻ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് കെ.വി റംല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ. സൈറാ ബാനു സ്വാഗതം പറഞ്ഞു. എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി മമ്മദ് കോയ സന്ദേശ സമർപ്പണവും സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.എ ലത്തീഫ് ഉപഹാര സമർപ്പണവും നടത്തി. വി.പി.എ പൊയിലൂർ, അഡ്വ. പി.വി സൈനുദ്ദീൻ, ഡോ. കെ. അബൂബക്കർ, പി. റസാഖ് എൻജിനീയർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |