തളിപ്പറമ്പ്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ വലിയ അരീക്കാമല സ്വദേശി വി.ബിപിൻ കുര്യന് (30) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ.രാജേഷ് 9 വർഷം തടവും 60000 രൂപ പിഴയും വിധിച്ചു.
2017 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെറുപുഴ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കർണാടകയിലേക്ക് തട്ടിക്കൊണ്ടു പോയി മാർച്ച് 17 മുതൽ 31 വരെ അവിടെയുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പെരിങ്ങോം എസ്.ഐമാരായ പി.സുകുമാരൻ, എൻ.ജെ.ഗിരീഷ് എന്നിവരാണ് അന്വേഷണം നടത്തിയത് . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |