കണ്ണൂർ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ഇന്ന് രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിതരണം ചെയ്യും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉൾപ്പെടെ 14 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. രാവിലെ ഒമ്പത് മണിക്ക് ധർമ്മടം വാഴയിൽ വിശ്വാസ് കൃഷ്ണന്റെ വീട്ടിലും 12.30ന്കുറുവ ഉണ്ണാൻകണ്ടി അനീഷ്കുമാറിന്റെ വീട്ടിലും വൈകിട്ട് നാല് മണിക്ക് വയക്കര കുറ്റൂർ ഹൗസ് നിധിന്റെ വീട്ടിലും എത്തുന്ന മന്ത്രി മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം കൈമാറും.കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പൊന്മലേരി കേളുവിന്റെയും ചെർക്കള കുണ്ടടുക്കത്തെ കെ.രഞ്ജിത്തിന്റെയും കുടുംബങ്ങൾക്കും അതത് വീടുകളിലെത്തി മന്ത്രി ധനസഹായം കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |