കണ്ണൂർ: ജില്ലയിൽ മുദ്രപത്ര ക്ഷാമം രൂക്ഷതിനെ തുടർന്ന് രജിസ്ട്രേഷൻ നടപടികൾ മുടങ്ങുന്നു. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങളാണ് പ്രധാനമായും കിട്ടാനില്ലാത്തത്. ഇതോടെ ഇടപാടുകൾ നടക്കാത്ത നിലയിലാണ്. 50, 100,200 രൂപകളുടെ മുദ്രപത്രങ്ങളാണ് കഴിഞ്ഞ നാലു മാസമായി കിട്ടാനില്ലാത്തത്.
തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപത്രങ്ങൾ എത്തുന്നത്.ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ എത്രയും പെട്ടെന്ന് വിപണിയിൽ ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെട്ടു.
രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ
കരാർ എഴുത്ത്, രജിസ്‌ട്രേ ഷൻ, സത്യവാങ്മൂലം നൽകൽ എന്നിവ മുദ്രപത്രക്ഷാമം മൂലം പലയിടത്തും മുടങ്ങിയെന്നാണ് റിപ്പോർട്ട്. വി ട്ടുവടാക കരാർ, വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ട കരാറുകൾ, നോട്ടറി സാക്ഷ്യപ്പെടുത്തൽ, ചിട്ടി കരാറുകൾ തുടങ്ങിയവക്ക് 200 രൂപയുടെ പത്രമാണ് ഉപയോഗിക്കുന്നത്. ത്രിതല പഞ്ചായത്ത് ,ബാങ്ക് ഇടപാട്, സപ്ലൈകോ, മത്സ്യഫെഡ് ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനും കുറഞ്ഞ വിലയിലുള്ള മുദ്രപത്രങ്ങളാണ് ആവശ്യം. 200 രൂപയുടെ പത്രം കിട്ടാതായതോടെ മിക്കവരും 500 രൂപയുടെ മുദ്രപത്രം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ഇതും കിട്ടാത്ത അവസ്ഥയിൽ 1000 രൂപയുടെ പത്രവും ഉപയോഗിക്കേണ്ടി വരുന്നുണ്ട്.
ഇ-സ്റ്രാമ്പിംഗിനായി അച്ചടി നിർത്തി
രാജ്യത്ത് ഇ- സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രം അച്ചടി നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ പൂർണമായും ഇ സ്റ്റാമ്പിലേക്ക് മാറണം. വെണ്ടർമാർക്ക് സർക്കാർ പരിശീലനം നൽകിയിട്ടുണ്ടെങ്കിലും ഇ സ്റ്റാമ്പിംഗ് സോഫ്‌റ്റ് വെയർ പൂർണസജ്ജമല്ല.ഒരുലക്ഷം മുതലുള്ള മുദ്ര പത്രത്തിന് ഇ സ്റ്റാമ്പിംഗ് നടത്തുന്നുണ്ട്. അതിനാൽ വസ്തു തീര് നടത്തുന്നവർക്ക് മാത്രം പ്രശ്നങ്ങളില്ല. ബഹുഭൂരിപക്ഷം ഇടപാടുകാർക്കും കരാറുകാർക്കും മുദ്രപത്രം തന്നെയാണ് ഉപയോഗിക്കേണ്ട വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |