കാഞ്ഞങ്ങാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മറ്റി സംഘടിപ്പിച്ച ശില്പശാല സംസ്ഥാന ട്രഷറർ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി സുബൈദ അദ്ധ്യക്ഷത വഹിച്ചു. പി.പി.ശ്യാമളാ ദേവി , എ.പി.ഉഷ , ചന്ദ്രമ്മ ടീച്ചർ, ടി.വി.ശാന്ത , വി.വി.പ്രസന്നകുമാരി ,ദേവി രവീന്ദ്രൻ , ഓമന രാമചന്ദ്രൻ , പി.പി.പ്രസന്ന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.സുമതി സ്വാഗതം പറഞ്ഞു.രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും യൂണിറ്റ്തല സംഘടന പ്രവർത്തനം ശക്തമാക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്.വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അസോസിയേഷൻ കഴിഞ്ഞ ദിവസം വയനാട് ജനതയ്ക്ക് സാമ്പത്തിക സഹായമയി 550000 സാമ്പത്തിക സഹായവും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |