കാസർകോട്: ചെങ്കളയിലെ പാചക തൊഴിലാളിയായ യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി വിനോദ് എന്ന ഗണേഷ് (43) ആണ് അറസ്റ്റിലായത്. ചെങ്കള പുലിക്കുണ്ട് സ്വദേശിനി സിന്ധു(38) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിനോദിനെ വിദ്യാനഗർ എസ്. ഐ രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
ഈ മാസം ഏഴിനാണ് സിന്ധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊലക്കേസിലും കവർച്ചാ കേസിലും പ്രതിയായ ഗണേഷ് പതിവായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ട ദിവസത്തിന് മുമ്പും വീട്ടിൽ കലഹം നടന്നിരുന്നതായി പൊലീസ് പറയുന്നു. വിദ്യാനഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സ്ഥിരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച
വൈകിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ കാസർകോട് കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |