കേളകം: ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരള, അടയ്ക്കാതോട് കേളകം ഗ്രാമപഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേളകത്ത് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുനിത വാത്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മേരി ലിന ജോസ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, പി.കെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് യോഗ ഇൻസ്ട്രക്ടർ ഡോ.ദിവിന,സി.ദിവാകരൻ, കൊട്ടിയൂർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ചാർലി മാത്യു എന്നിവർ വയോജനങ്ങൾക്കായി ബോധവത്ക്കരണ ക്ലാസ് നയിച്ചു.രാവിലെ 10ന് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |