കണ്ണൂർ: കേരള സീനിയർ സിറ്റിസൺ ഫോറം കക്കാട് യൂനിറ്റിന്റെയും കക്കാട് സേവാസമാജം ലൈബ്രറി ആൻഡ് വായനശാലയുടെയും നേതൃത്വത്തിൽ നാളെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ എടചൊവ്വ ഒണ്ടേൻ പറമ്പ് മുത്തപ്പ ക്ഷേത്ര പരിസരത്തെ ഹാളിലാണ് ക്യാമ്പ് നടക്കുക. രാവിലെ എട്ടിന് കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ ഉദ്ഘാടനം ചെയ്യും. മംഗളൂരുവിലെ ഫാദർ മുള്ളർ മെഡിക്കൽ കോളേജ്, യോനെപ്പോയ മെഡിക്കൽ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. അഞ്ച് ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തും. വാർത്താ സമ്മേളനത്തിൽ വി. രാമചന്ദ്രൻ, കാരായി ദിവാകരൻ, ടി.സി അരവിന്ദാക്ഷൻ, സേവാസമാജം സെക്രട്ടറി വി. സുരേന്ദ്രൻ, ക്യാമ്പ് കോർഡിനേറ്റർ നിധിൻ കണ്ണോത്തുംചാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |