ചീമേനി :ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ചീമേനി തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിംഗിൽ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശാന്ത നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ.ബി.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡൽ ഓഫീസർ ഡോ.സണ്ണി മാത്യു സന്ദേശം നൽകി.ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ, പ്രിൻസിപ്പാൾ ഡോ.വി.വി.മഹേഷ് ,ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾലത്തീഫ് മഠത്തിൽ, കയ്യൂർ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എച്ച്.ലിൻഡ , എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ കെ.ജ്യോതി , പി.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.ഡോ.ടി.രാജ്‌മോഹൻ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ കെ.രാജീവൻ നന്ദിയും പറഞ്ഞു. എൻ.എസ്.എസ് വളന്റിയർമാർ ബോധവത്കരണ ഫ്ളാഷ്‌മോബ് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |