മാവുങ്കാൽ: കെ.എസ്.എസ്.പി.എന് അജാനൂർ മണ്ഡലം വാർഷിക സമ്മേളനം സി പി. കുഞ്ഞിനാരായണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എം.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വിജയകുമാർ കണ്ണാങ്കോട്ട് പ്രവർത്തന റിപ്പോർട്ടും പി.രാധാലക്ഷ്മി വരവു ചെലവുകണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ എൻ.ബാലകൃഷ്ണൻ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കുഞ്ഞിരാമൻ എക്കാൽ, സംസ്ഥാന കൗൺസിലർ കെ.വി.രാജേന്ദ്രൻ, പി.പി.ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ , കെ.കുഞ്ഞികൃഷ്ണൻ, കെ.പി.മുരളീധരൻ, കെ.പീതാംബരൻ, ആർ ലതിക, സെക്രട്ടറി പി.ഗൗരി, എം.ടി.സുശീല കെ.വി.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വനിതാ ഫാറം അജാനൂർ മണ്ഡലം സെക്രട്ടറി തങ്കമണി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |