ധർമ്മശാല: ആന്തൂർ നഗരസഭ വൈദ്യുതി ബോർഡിന്റെ സഹായത്തോടെ ഉപഭോക്തൃ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ചാർജ് ടി.പി.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു സബ് എൻജിനീയർ കെ.പി.ബിനീഷ് , സീനിയർ സൂപ്രണ്ട് ജോസഫ് ടോബൻ എന്നിവർ ക്ലാസ് നയിച്ചു. വൈസ് ചെയർ പേഴ്സൺ വി.സതീദേവി,കെ. എസ്.ഇ.ബി ധർമ്മശാല ഓഫീസിലെ അസി.എൻജിനീയർ രജീഷ് കുമാർ എന്നിവർ സംസാരിച്ചു സബ് എൻജിനീയർ പി.പി.അനിൽകുമാർ നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർമാർ, ഇലക്ട്രിക്കൽ സൂപ്പർ വൈസർമാർ, ലൈസൻസുള്ള വയർമാൻമാർ, പൊതുജനങ്ങൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |