മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ നിന്നും കാണാതായ 13കാരിയെയും, യുവാവിനെയും ഊട്ടിയിൽ കണ്ടെത്തി.
പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ മുഹമ്മദ് ബിൻ ഷൗക്കത്തലി (18)യെ പള്ളൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പോകാൻ സഹായിച്ച അണിയാരം സ്വദേശി കെ.പി.സനീദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, ഊട്ടിയിലെ സാമൂഹ്യമാദ്ധ്യമങ്ങളുടെ സഹായത്താലുമാണ് ഇവരെ കണ്ടെത്തിയത്.
സനീദിന്റെ ആധാർ കാർഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി പല ലോഡ്‌ജുകളിലായി ഇവർ മാറി മാറി താമസിച്ചത്.പെൺകുട്ടിയുടെ ആധാർ കാർഡിലും കൃതിമം നടത്തിയിരുന്നു.
മാഹി പൊലീസ് സൂപ്രണ്ട് ജി.ശരവണന്റെ നിർദ്ദേശപ്രകാരം മാഹി പൊലീസിന്റെ ദ്രുതഗതിയിലുള്ള അന്വേഷണത്തിന്റെ ഫലമായാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ബന്ധുക്കളെ ഏല്പിച്ചു. കോടതിയിൽ ഹാജരാക്കിയ ഷൗക്കത്തലിയെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്‌തു. മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, പള്ളൂർ എസ്.എച്ച്.ഒ സി.വി.റെനിൽ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐമാരായ കിഷോർ കുമാർ, സരോഷ് കുമാർ, എ.എസ്.ഐ സി.വി ശ്രീജേഷ്, മഹേഷ്, സ്പെഷ്യൽ ഗ്രേഡ് വനിത എസ്.ഐ ബീന പാറമ്മേൽ, ശ്രീദേവ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |